|    Dec 15 Fri, 2017 3:41 pm
FLASH NEWS
Home   >  National   >  

ജയലളിതയുടെ ആരോഗ്യ നിലയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

Published : 6th October 2016 | Posted By: mi.ptk

jayalalitha

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ മനംനൊന്ത് എഐഡിഎംകെ പ്രവര്‍ത്തന്‍ ജീവനൊടുക്കി. നാദംപെട്ടി സ്വദേശിയായ പി പൊന്മണിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കരിമരുന്ന് പ്രയോഗം നടത്തുന്ന തൊഴിയാളിയാണ് പൊന്മണി. ഇയാള്‍ ദിവസങ്ങളായി മാനസിക സംഘര്‍ഷത്തിലായിരുന്നു. വിഷം കഴിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി  സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളി. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. കഴിഞ്ഞ ദിവസം ഈ ഹരജി പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഹരജിയില്‍ പൊതുതാല്‍പര്യമില്ലെന്നും വ്യക്തിതാല്‍പര്യമാണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. വ്യക്തിയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്ന് പറയാന്‍ കോടതിക്കാവില്ല. അവരുടെ സ്വകാര്യത മാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി മറച്ചുവക്കുന്നില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി വിവരങ്ങള്‍  അറിയിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക