|    Jul 21 Sat, 2018 1:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജയലളിതയുടെ ആരോഗ്യസ്ഥിതി : ശശികലയെ ഭയന്ന് നുണ പറഞ്ഞെന്ന് തമിഴ്‌നാട് മന്ത്രി

Published : 24th September 2017 | Posted By: fsq

 

ചെന്നൈ: ശശികലയോടുള്ള ഭയം മൂലമാണ് പാര്‍ട്ടി നേതൃത്വം അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികില്‍സാ വിവരങ്ങള്‍ സംബന്ധിച്ച് നുണ പറഞ്ഞതെന്നും സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പു പറയുന്നതായും വനം വകുപ്പ് മന്ത്രി ദിണ്ടുഗല്‍ സി ശ്രീനിവാസന്‍. പരേതയായ മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ ആരെയും അനുവദിച്ചില്ലെന്നും അവര്‍ക്ക് സുഖമായിരിക്കുന്നുവെന്നാണ് ശശികലയുടെ ബന്ധുക്കള്‍ കാണാനെത്തിയവരോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലിരിക്കെ തങ്ങളിലാര്‍ക്കും ജയലളിതയെ കാണാന്‍ സാധിച്ചിട്ടില്ല. തങ്ങള്‍ നുണപറയാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും മധുരയില്‍ നടന്ന പൊതുപരിപാടിയില്‍ മന്ത്രി വ്യക്തമാക്കി. ജയലളിത ഇഡ്ഡലി കഴിച്ചുവെന്നും പലരും അവരെ സന്ദര്‍ശിച്ചുവെന്നും നിങ്ങളോട് കള്ളം പറഞ്ഞിരിക്കാം. തങ്ങളിലാരും അവരെ കണ്ടിരുന്നില്ലെന്നതാണ് സത്യം. ആ കള്ളങ്ങളുടെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും ശ്രീനിവാസന്‍ പറഞ്ഞു.—— ബി—ജെ—പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും ജയലളിതയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ ആശുപത്രി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തത്- മന്ത്രി വ്യക്തമാക്കി.— സര്‍ക്കാരില്‍ നിന്നുള്ള എല്ലാവരും എഐഎഡിഎംകെയില്‍ നിന്നുള്ളവരും ജയലളിതയെ അപ്പോളോയില്‍ സന്ദര്‍ശിച്ചവരെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമാണ്. പാര്‍ട്ടിയുടെ രഹസ്യം പുറത്ത് പോവാതിരിക്കാനണ് കള്ളം പറഞ്ഞത്. മാത്രമല്ല അവരെ ആരും അപ്പോളോ ആശുപത്രിയിലെ മുറിയില്‍ പോയി കണ്ടിരുന്നില്ലെന്നും ശ്രീനിവാസന്‍ ആവര്‍ത്തിച്ചു. പന്നീര്‍ സെല്‍വത്തെ മാത്രമല്ല, മറ്റ് പാര്‍ട്ടി നേതാക്കളെയും ജയലളിതയെ കാണുന്നതില്‍ നിന്നു ശശികല വിലക്കിയിരുന്നതായി ശ്രീനിവാസന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്്. ആശുപത്രി വാസത്തിനിടെ ജയലളിതയെ സന്ദര്‍ശിക്കാന്‍ വിശ്വസ്തനായിരുന്ന ഒ പന്നീര്‍സെല്‍വത്തെപ്പോലും ശശികല അനുവദിച്ചിരുന്നില്ല. ജയലളിതയുടെ മരണം സുപ്രിംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് പന്നീര്‍സെല്‍വം ആവശ്യപ്പെട്ടിരുന്നു. വിഷബാധയേറ്റാണ് ജയയുടെ മരണമെന്ന് പന്നീര്‍സെല്‍വം ക്യാംപ് ആരോപിച്ചിരുന്നു. ജയയുടെ ആശുപത്രി വാസത്തില്‍ സംശയം പ്രകടിപ്പിച്ച് ശശികല- ദിനകരന്‍ പക്ഷത്തിനെതിരേ പരസ്യമായി രംഗത്തെത്തുന്ന മൂന്നാമത്തെ മുതിര്‍ന്ന എഐഎഡിഎംകെ നേതാവാണ് ശ്രീനിവാസന്‍. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക  കമ്മീഷന്‍ രൂപവല്‍ക്കരിക്കാന്‍ പളനിസ്വാമി സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഡിസംബര്‍ 5നാണ് ജയലളിത മരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss