|    Jan 25 Wed, 2017 12:59 am
FLASH NEWS

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണം:മദ്രാസ് ഹൈകോടതി

Published : 4th October 2016 | Posted By: mi.ptk

jayalalitha

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് മദ്രാസ് ഹൈകോടതി. ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്.
ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങുന്നുണ്ടെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയ കോടതി ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി. ആരോഗ്യനില അറിയിക്കാന്‍ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന് കോടതി സമയം അനുവദിച്ചു.
സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണപരമായ കാര്യങ്ങള്‍ മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനുള്ള മാനസികവും ശാരീരികവുമായ ആരോഗ്യം മുഖ്യമന്ത്രിക്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി കോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, അപ്പോളോ ആശുപത്രി അധികൃതര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ജയലളിത ചികിത്സയില്‍ കഴിയുന്ന ചിത്രങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മുമ്പ് അവകാശപ്പെട്ടതുപോലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
അതേസമയം ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി ഇന്നലെ രാത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 167 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക