|    Jan 21 Sat, 2017 5:51 am
FLASH NEWS

ജയലളിതയുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി

Published : 27th September 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിജയ ഭാസ്‌കറും അപ്പോളോ ആശുപത്രി അധികൃതരും. വിദഗ്ധ ചികില്‍സയ്ക്കായി വിദേശത്തേക്കു കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ആശുപത്രി വിട്ട് മുഖ്യമന്ത്രിക്ക് ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളില്‍ തുടരാനാവുമെന്നും അധികൃതര്‍ പറഞ്ഞു. കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ നിലയിലുള്ള ഭക്ഷണം കഴിക്കാന്‍ ജയലളിതയ്ക്കു കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക