|    Jan 18 Wed, 2017 1:36 pm
FLASH NEWS

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ രാഷ്ട്രപതിക്ക് ഹരജി

Published : 1st October 2016 | Posted By: mi.ptk

appolo-hospital

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സുപ്രീംകോടതി അഭിഭാഷകന്റെ ഹരജി. സുപ്രീംകോടതി അഭിഭാഷകനായ രഹാന്‍ എസ് ബെല്‍ ആണ് മൂന്ന് പേജുള്ള ഹരജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചും മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കുമോ എന്നും രാഷ്ട്രപതി ഗവര്‍ണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ് ഹരജി.എയിംസില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘത്തെകൊണ്ട് ജയലളിതയെ പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
ജയലളിതക്ക് ചുമതല നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഭരണഘടനയുടെ 356ാം വകുപ്പ് അനുസരിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക