|    Jun 21 Thu, 2018 9:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Published : 10th October 2016 | Posted By: SMR

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഫിസിയോതെറാപ്പി ചെയ്യുന്നതായും ശ്വസനം സുഗമമാക്കുന്നതിനുള്ള ചികില്‍സ നല്‍കുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ ഭരണപ്രതിസന്ധിക്കു പരിഹാരം കാണുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പകരം മുഖ്യമന്ത്രിയെ നിയമിക്കണോ അതോ ജയലളിത വഹിക്കുന്ന വകുപ്പുകളുടെ ചുമതല മറ്റു മന്ത്രിമാര്‍ക്കു നല്‍കണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss