|    Jan 22 Sun, 2017 11:34 am
FLASH NEWS

ജയലളിതയുടെ ആരോഗ്യം; ഹരജി കോടതി തള്ളി

Published : 7th October 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നു വിശദമായ റിപോര്‍ട്ട് തേടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. കോടതിയെ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കരുതെന്ന് ചീഫ്ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. സപ്തംബര്‍ 22 മുതല്‍ ജയലളിത ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊതുതാല്‍പര്യ ഹരജിയല്ല പ്രചാരണ താല്‍പര്യ ഹരജിയാണ് സമര്‍പ്പിച്ചതെന്നു നിരീക്ഷിച്ച കോടതി, ജയയുടെ ആരോഗ്യം സംബന്ധിച്ച് ആശുപത്രി ബുള്ളറ്റിനുകള്‍ ഇറക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക്  രാമസ്വാമിയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക