|    Dec 15 Fri, 2017 12:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജയലളിതയുടെ അഭ്യര്‍ഥന പ്രചാരണായുധം

Published : 17th November 2016 | Posted By: SMR

ചെന്നൈ: ആശുപത്രിക്കിടക്കയില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടത്തിയ അഭ്യര്‍ഥന അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മുഖ്യ ആയുധമാക്കുന്നു. ശനിയാഴ്ച തമിഴ്‌നാട്ടിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിലാണ് ജയലളിതയുടെ കത്തിന്റെ പകര്‍പ്പുകള്‍ വ്യാപകമായി വിതരണം ചെയ്തത്. ജനങ്ങളുടെ പ്രാര്‍ഥനകൊണ്ടാണ് തനിക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്നും ജനങ്ങള്‍ അവരുടെ സ്‌നേഹവും പിന്തുണയും അണ്ണാഡിഎംകെയ്ക്ക് നല്‍കണമെന്നുമായിരുന്നു ജയലളിത പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അറവക്കുറിശ്ശി, തിരുപറകുന്ത്രാം, പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമ്മയുടെ സ്വാധീനംമൂലം ഡിഎംകെ ക്യാംപുകള്‍ കാലിയായിരിക്കുകയാണെന്ന് തിരുപറകുന്ത്രയില്‍ പ്രചാരണത്തിനെത്തിയ മന്ത്രി പനീര്‍ശെല്‍വം പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി മുക്ത ബജറ്റില്‍ ജനക്ഷേമ പദ്ധതികള്‍ക്ക് വേണ്ടി 68,211 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത്രയും തുക ഒരു സംസ്ഥാനവും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചിട്ടില്ല. 1.91 കോടി കുടുംബങ്ങള്‍ക്ക് 20 കി ഗ്രാം അരി വീതം സൗജന്യമായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക