|    Jan 21 Sat, 2017 4:25 pm
FLASH NEWS

ജയലളിതയും കരുണാനിധിയും പത്രിക സമര്‍പ്പിച്ചു

Published : 26th April 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ജയലളിതയും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭയിലേക്ക് മെയ് 16ന് നടക്കുന്ന വോട്ടെടുപ്പില്‍ ആര്‍ കെ നഗര്‍ മണ്ഡലത്തിലാണ് ജയലളിത മല്‍സരിക്കുന്നത്. കരുണാനിധി തിരുവാരൂര്‍ മണ്ഡലത്തിലും. 68 കാരിയായ ജയലളിത ആര്‍ കെ നഗറില്‍ സിറ്റിങ് എംഎല്‍എയാണ്. തോഴി ശശികലയും നൂറ് കണക്കിന് പ്രവര്‍ത്തകരും ജയലളിതക്കൊപ്പമുണ്ടായിരുന്നു.
തിരൂവാരൂരില്‍ റിട്ടേണിങ് ഓഫിസര്‍ മുത്തു മീനാക്ഷിക്ക് മുമ്പാകെയാണ് കരുണാനിധി പത്രിക സമര്‍പ്പിച്ചത്. 1957 മുതല്‍ മല്‍സര രംഗത്തുള്ള കരുണാനിധി ഇതുവരെ പരാജയപ്പെട്ടിട്ടില്ല. കാട്ടൂരില്‍ അമ്മ അഞ്ജുകത്തമ്മാളിന്റെ സ്മാരക മന്ദിരത്തില്‍ പൂക്കളര്‍പ്പിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കരുണാനിധി എത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക