|    Jul 28 Fri, 2017 2:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജയറാമിന്റെ നേതൃത്വത്തില്‍ രണ്ടുലക്ഷം രൂപ കൈമാറി

Published : 31st May 2016 | Posted By: SMR

പെരുമ്പാവൂര്‍: ജിഷയുടെ മാതാവ് രാജേശ്വരിക്ക് ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്വത്തില്‍ ആടുപുലിയാട്ടം സിനിമയുടെ നിര്‍മാതാക്കള്‍ രണ്ടു ലക്ഷം രൂപ കൈമാറി. ഇന്നലെ രാവിലെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയാണ് ഇവിടെ ചികില്‍സയില്‍ കഴിയുന്ന രാജേശ്വരിക്ക് നടന്‍ ജയറാമും നിര്‍മാതാക്കളായ ഹസീഫ, നൗഷാദ് എന്നിവരും ചേര്‍ന്ന് പണം കൈമാറിയത്.
തന്റെ പുതിയ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം ജിഷയുടെ മാതാവിന് നല്‍കുമെന്ന് നേരത്തേ ജയറാം പറഞ്ഞിരുന്നു. പെരുമ്പാവൂരില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നല്ല സാമ്പത്തിക സ്ഥിതിയുള്ള ധാരാളം പേര്‍ ഉണ്ട്. ഇവരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പാവപ്പെട്ടവരെ സഹായിക്കാന്‍ ഒരു സംഘടനയുണ്ടാക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ജയറാം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക