ജയരാജന് പഠിച്ച് കേന്ദ്ര കായിക മന്ത്രി
Published : 29th August 2016 | Posted By: Navas Ali kn

ബോക്സിങ് താരം മുഹമ്മദലിയെ കേരളത്തിലെ കായികതാരമാക്കിയ കായിക മന്ത്രി ഇ പി ജയരാജന് കേന്ദ്രത്തില്‍ പിന്‍ഗാമി. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലാണ് ജയരാജന് സ്റ്റൈല്‍ അബദ്ധം തട്ടിവിട്ടത്. കായിക പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. ഒരു സ്വര്‍ണ്ണം പോലും നേടാനാകാതെയാണ് റിയോ ഒളിംപിക്സിലെ ഇന്ത്യന്‍ ടീം മടങ്ങിയതെന്നിരിക്കേ വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിനെയും വെങ്കലമെഡല്‍ നേടിയ സാക്ഷി മാലിക്കിനേയും സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ എന്നാണ് വിജയ് ഗോയല്‍ വിശേഷിപ്പിച്ചത്. വൈകാതെ ട്വിറ്ററുള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ വിജയ് ഗോയലിന്റെ നാക്കുപിഴയെ പരിഹസിച്ച് ട്രോളുകള്‍ നിറഞ്ഞു. നാക്കുപിഴ പറ്റിയതാണെന്നും ഇത് കാര്യമാക്കേണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അടുത്ത വര്‍ഷങ്ങളില്‍ ഇവര്‍ സ്വര്‍ണ്ണമെഡല്‍ നേടില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.