|    Feb 21 Tue, 2017 12:54 pm
FLASH NEWS

ജയരാജന് പകരം മണി; മൊയ്തീന് വ്യവസായം, മന്ത്രിസഭയില്‍ നിര്‍ണായക അഴിച്ചുപണി

Published : 20th November 2016 | Posted By: G.A.G

maniyasan

തിരുവനന്തപുരം : തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയില്‍ നിര്‍ണായകമായ അഴിച്ചുപണി. എം എം മണിയെ മന്ത്രിസഭയില്‍ എടുക്കുവാനും എ സി മൊയ്തീന് വ്യവസായവകുപ്പ് നല്‍കുവാനും സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. കടകംപള്ളി സുരേന്ദ്രന് സഹകരണവകുപ്പ് നല്‍കും. എംഎം മണിക്ക് വൈദ്യുതി വകുപ്പ് നല്‍കിയേക്കുമെന്നാണറിയുന്നത്. ദേവസ്വം വകുപ്പും മണിക്ക് നല്‍കിയേക്കുമെന്നാണ് സൂചന
മണിയെ മന്ത്രിസഭയിലേക്കെടുക്കാന്‍ സംസ്ഥാന സമിതി ശിപാര്‍ശ ചെയ്തതായ ഔദ്യോഗിക പ്രഖ്യാപനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. മന്ത്രിസഭയില്‍ ആവശ്യമായ പുനക്രമീകരണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോടിയേരി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 310 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക