|    May 27 Sat, 2017 9:11 pm
FLASH NEWS

ജയരാജന്‍ പിന്‍നിരയിലേക്ക്; രണ്ടാമനായി എ കെ ബാലന്‍

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെ നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും പുതിയ ക്രമീകരണം. നിയമസഭയില്‍ രണ്ടാം സീറ്റ് സാംസ്‌കാരിക, നിയമമന്ത്രി എ കെ ബാലന് ലഭിച്ചു. നേരത്തേ വ്യവസായമന്ത്രിയായിരുന്ന ഇ പി ജയരാജനായിരുന്നു ഈ സീറ്റില്‍. ജയരാജന്‍ രാജിവച്ചതോടെ ആര്‍ക്കായിരിക്കും ഈ സീറ്റ് ലഭിക്കുകയെന്ന ചര്‍ച്ചകളുണ്ടായിരുന്നു. ധനമന്ത്രി ടി എം തോമസ് ഐസകിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.
രണ്ടാംസീറ്റിന് നിയമസഭാ ചട്ടപ്രകാരമോ കീഴ്‌വഴക്കപ്രകാരമോ പ്രത്യേക പരിഗണനകളൊന്നുമില്ല. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായ വി എസ് അച്യുതാനന്ദന്റെ തൊട്ടുപിന്നിലത്തെ ഇരിപ്പിടമാണിത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ സീറ്റിലും മാറ്റംവരുത്തി. ബാലനിരുന്ന ഒന്നാം നിരയിലെ സീറ്റാണ് രണ്ടാം നിരയിലിരുന്ന മന്ത്രി ജി സുധാകരന് കിട്ടിയത്. സ്വാശ്രയ മെഡിക്കല്‍ പ്രശ്‌നത്തെച്ചൊല്ലി കഴിഞ്ഞ അഞ്ചാംതിയ്യതി പിരിഞ്ഞ സഭ പൂജാ അവധിക്ക് ശേഷം ഇന്നലെയാണ് ചേര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day