|    Jul 24 Mon, 2017 6:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജയരാജന്‍ നല്ല ചിറ്റപ്പനെന്ന് ചെന്നിത്തല

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: കുടുംബക്കാര്‍ക്കെല്ലാം നിയമനം നല്‍കുന്ന ഇ പി ജയരാജന്‍ നല്ല ചിറ്റപ്പനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കതില്‍ സന്തോഷമുണ്ട്. അദ്ദേഹം നല്ല ചിറ്റപ്പന്റെ ജോലി ചെയ്തതില്‍ കേരളം അദ്ദേഹത്തെ ക്രൂശിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ജയരാജന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സഹതാപമുണ്ട്.
വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്നോടിയായി ഡയറക്ടര്‍ വേഷം മാറി മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലെത്തിയതെന്തിനാണ്. കൂട്ടിലെ തത്ത ക്ലിഫ് ഹൗസിന് ചുറ്റും പറന്നുനടക്കുകയാണ്. കൂട്ടിലെ തത്ത സ്വതന്ത്രമാണെങ്കില്‍ എന്തിനായിരുന്നു രഹസ്യ കൂടിക്കാഴ്ചയെന്നും ചെന്നിത്തല ചോദിച്ചു. ബന്ധുനിയമന വിവാദത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തില്‍ മുഖ്യമന്ത്രി മറുപടി പറയവെയാണ് പ്രതിപക്ഷം വിജിലന്‍സ് ഡയറക്ടറുടെ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് പരാമര്‍ശിച്ചത്. സ്വജനപക്ഷപാതവും കൈയോടെ പിടിക്കപ്പെട്ടതാണോ ധാര്‍മികതയുടെ മാനദണ്ഡമെന്ന് ജയരാജന്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക