|    Mar 24 Fri, 2017 5:49 am
FLASH NEWS

ജയരാജന്‍ കീഴടങ്ങി, ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു

Published : 12th February 2016 | Posted By: G.A.G

jayarajan

തലശേരി : കതിരൂര്‍ മനോജ് വധക്കേസില്‍ മു്ന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കീഴടങ്ങി. കോടതി ജയരാജനെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മൂന്നു തവണ സെഷന്‍സ് കോടതിയും ഏറ്റവുമൊടുവില്‍ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കീഴടങ്ങിയ ശേഷം ജാമ്യത്തിനായി ശ്രമിക്കാനാണ് ജയരാജന്റെ തീരുമാനം.

ജയരാജനെതിരേ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന് ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, കെ പി ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയരാജന്‍ ഡിസ്ചാര്‍ജ് വാങ്ങിയാണ് തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ കോടതിയില്‍ എത്തിയിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങളോ മുദ്രാവാക്യം വിളിയോ ബഹളമോ കീഴടങ്ങല്‍ സമയത്ത്് ഉണ്ടായിരുന്നില്ല എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

(Visited 307 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക