|    Jan 20 Fri, 2017 7:43 pm
FLASH NEWS

‘ജയരാജന്‍ ഒരു നിമിഷം പോലും തുടരരുത്’

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബന്ധു നിയമനക്കേസില്‍ ആരോപണവിധേയനായ മന്ത്രി ഇ പി ജയരാജന്റെ രാജി ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയരാജന്‍ ഒരുനിമിഷംപോലും മന്ത്രിയായി തുടരരുതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജയരാജന്‍ ചെയ്ത തെറ്റിന്റെ ഗൗരവം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഇടതുമുന്നണിക്കും മാത്രമല്ല, ജയരാജനു തന്നെയും ബോധ്യപ്പെട്ടതാണ്. രാജിക്കു പകരമായി വകുപ്പുമാറ്റം പോലുള്ളവ ജനം അംഗീകരിക്കില്ല. ഇതു പാര്‍ട്ടിയുടെ സെക്രേട്ടറിയറ്റ് കൂടി തീരുമാനമെടുക്കേണ്ട പ്രശ്‌നമല്ല. ഭരണഘടനാ ലംഘനം, സത്യപ്രതിജ്ഞാ ലംഘനം തുടങ്ങിയവയാണു മന്ത്രി നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ചുമതലയേറ്റ് നാലു മാസങ്ങള്‍ക്കുള്ളില്‍ ഇങ്ങനെ ചെയ്‌തെങ്കില്‍ ബാക്കിയുള്ള നാലര വര്‍ഷത്തിനകം ഇവര്‍ എന്തെല്ലാം ചെയ്തുകൂട്ടുമെന്നും ചെന്നിത്തല ചോദിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ശരി
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഷയങ്ങളും തീവ്രവാദത്തിന്റെ പേരിലുള്ള അറസ്റ്റും യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന മുസ്‌ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളുണ്ട്. അതെല്ലാം ഗൗരവമുള്ളതാണ്. മോഡി സര്‍ക്കാര്‍ സാമൂഹിക ധ്രുവീകരണമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും.നിരവധി വിഷയങ്ങളുണ്ടായിരുന്നത് കൊണ്ടാണ് അത് നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാതിരുന്നത്. യു.ഡി.എഫ് ചേര്‍ന്ന് നിയമസഭയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക