|    Sep 19 Wed, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയരാജന്റെ സത്യപ്രതിജ്ഞ ഇന്ന്; സിപിഐക്ക് ചീഫ് വിപ്പ് പദവി

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ പത്തിനാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ് ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനത്തിന് അംഗീകാരം നല്‍കിയത്. നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം വകുപ്പുകള്‍ തന്നെയാവും ജയരാജന് നല്‍കുക.
സിപിഐക്ക് ചീഫ് വിപ്പ് പദവി നല്‍കാനും മന്ത്രിസഭാ വിപുലീകരണത്തിനും ധാരണയായി. പിണറായി സര്‍ക്കാരില്‍ ഇതുവരെ ചീഫ് വിപ്പ് പദവി ഉണ്ടായിരുന്നില്ല. ജയരാജന്‍ മന്ത്രിയാവുന്നതിനെ തുടര്‍ന്നാണ് സിപിഐക്ക് ഒരു കാബിനറ്റ് പദവി കൂടി നല്‍കാന്‍ മുന്നണി തീരുമാനിച്ചത്. സിപിഎം തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പുതിയ ചീഫ് വിപ്പിനെ 20ന് ചേരുന്ന സിപിഐ നിര്‍വാഹക സമിതി നിശ്ചയിക്കും.
മന്ത്രിസഭ വിപുലീകരിക്കുമ്പോള്‍ സിപിഐ അധികമായി മന്ത്രിയെ ആവശ്യപ്പെട്ടിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനം മുന്‍സര്‍ക്കാരുകളില്‍ ഉണ്ടായിരുന്നു. ഒത്തുതീര്‍പ്പെന്ന നിലയിലാണോ സിപിഐക്ക് ഇത് അനുവദിച്ചതെന്ന ചോദ്യത്തിന്, ഒത്തുതീര്‍പ്പ് സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടാവുന്നതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബറിലാണ് ജയരാജന് സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. കേസില്‍ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് പുനപ്രവേശനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss