|    Aug 16 Wed, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജയരാജന്റെ രാജി മണ്ടത്തരമെന്ന് വെള്ളാപ്പള്ളി

Published : 29th October 2016 | Posted By: SMR

ആലപ്പുഴ: ബന്ധുനിയമന വിവാദത്തില്‍ രാജിവച്ച മുന്‍മന്ത്രി ഇ പി ജയരാജന്റെ നടപടി അന്താരാഷ്ട്ര മണ്ടത്തരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ യോഗം വാര്‍ഷിക പൊതുയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിക്കുള്ള സാഹചര്യമില്ലായിരുന്നു. ഇതേ സാഹചര്യം മറ്റു പലര്‍ക്കുമുണ്ടായപ്പോഴും രാജിവച്ച ചരിത്രമില്ല. രാജി സര്‍ക്കാരിന്റെ ഇമേജ് വര്‍ധിപ്പിച്ചില്ല. അതേസമയം പ്രതിപക്ഷത്തിന്റെ ഗ്രാഫ് ഉയരുകയാണുണ്ടായത്. പ്രതിപക്ഷത്തിനു കിട്ടിയ പന്തായിരുന്നു വിവാദം. അതു ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബിഡിജെഎസ് യോഗത്തിന്റെ പോഷകസംഘടനയല്ല. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം സര്‍ക്കാര്‍ ഉറപ്പാക്കണം.  വാര്‍ഷിക പൊതുയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം എന്‍ സോമന്‍ അധ്യക്ഷനായി. തുഷാര്‍ വെള്ളാപ്പള്ളി, എ എന്‍ രാജന്‍ ബാബു പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക