|    Jan 19 Thu, 2017 8:48 pm
FLASH NEWS

ജയരാജന്റെ രാജിയെ സൈദ്ധാന്തികമായി ന്യായീകരിച്ച് സിപിഎം നേതാക്കള്‍

Published : 14th October 2016 | Posted By: G.A.G

cpm-leaders

തിരുവനന്തപുരം: അധികാരക്കസേരയില്‍ അമര്‍ന്നിരിക്കും മുന്‍പ് സ്ഥാനമൊഴിയേണ്ടി വന്ന മന്ത്രി ഇ.പി. ജയരാജന്റെ രാജിയെ സൈദ്ധാന്തികമായി ന്യായീകരിച്ച് സിപിഎം നേതാക്കളുടെ പ്രതികരണം. ജയരാജന്‍ രാജിവെച്ചത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ് ഉയര്‍ത്താനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെറ്റുണ്ടെങ്കില്‍ തിരുത്തുകയെന്ന പാര്‍ട്ടി നിലപാടനുസരിച്ചാണ് നടപടിയെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും വ്യാഖ്യാനിച്ചു.നടപടി ഇടതുസര്‍ക്കാരിന് തിരിച്ചടിയല്ലെന്നാണ്  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവകാശപ്പെട്ടത്.
യുഡിഎഫിന് കഴിയാതിരുന്ന നിലപാടാണ് ഇടതുമുന്നണി എടുത്തതെന്നും കോടിയേരി പറഞ്ഞു.
സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്‍ തെറ്റു സമ്മതിച്ചെന്നും രാജി വയ്ക്കാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്നും അറിയിച്ച കോടിയേരി ഇക്കാര്യത്തില്‍ സംഘടനാ നടപടി വേണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും വിശദീകരിച്ചു.
ജയരാജന്റെ തെറ്റ് ബോധ്യമായപ്പോള്‍ തന്നെ പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ തുടങ്ങിയിരുന്നുവെന്നും അതിന്റെ ഭാഗമാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഇപ്പോഴത്തെ തീരുമാനമെന്നും എസ് ആര്‍ പി വിശദീകരിച്ചു. യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ പ്രവര്‍ത്തനം പോലെയല്ല സിപിഎമ്മിന്റേത്. ക്രമരഹിതമായ ഒരു നടപടിയും പാര്‍ട്ടി അംഗീകരിക്കില്ല. മനുഷ്യരായാല്‍ പ്രവര്‍ത്തനങ്ങളില്‍ തെറ്റുണ്ടാകാം. തെറ്റുണ്ടായെങ്കില്‍ തിരുത്തുക എന്നതാണ് പാര്‍ട്ടി നയം- രാമചന്ദ്രന്‍പിള്ള വിശദീകരിച്ചു. ജയരാജന്റെ രാജി ഇടതു സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുതിര്‍ന്ന അംഗത്തില്‍ നിന്നും തെറ്റായ നടപടി ഉണ്ടായപ്പോള്‍ തിരുത്തുകയാണ് പാര്‍ട്ടി ചെയ്തത്. വിഷയത്തില്‍ പക്വമായ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും യെച്ചൂരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 129 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക