|    Nov 16 Fri, 2018 12:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ജയരാജന്റെ മന്ത്രിപദം എല്‍ഡിഎഫിന്റെ അപചയം’

Published : 14th August 2018 | Posted By: kasim kzm

എറണാകുളം: ജയരാജന്റെ മന്ത്രിപദം എല്‍ഡിഎഫിന് സംഭവിച്ച അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പ്രസ്താവിച്ചു. ജയരാജനെ മന്ത്രിയാക്കുന്നതിലുള്ള എതിര്‍പ്പ് മറികടക്കാനാണ് സിപിഐക്ക് കാബിനറ്റ് റാങ്കോടെ ചീഫ്‌വിപ്പ് പദവി നല്‍കിയതെന്ന് വ്യക്തമാണ്. പ്രളയദുരിതത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ച സന്ദര്‍ഭത്തില്‍ പാര്‍ട്ടിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം പുതിയ കാബിനറ്റ് പദവി സൃഷ്ടിച്ച് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ശക്തിപ്പെട്ടുവരുന്ന അധാര്‍മികതയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss