|    Jan 19 Thu, 2017 8:41 pm
FLASH NEWS

ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: എസ്ഡിപിഐ

Published : 12th October 2016 | Posted By: SMR

SDPI-mirror

കോഴിക്കോട്: ജനങ്ങള്‍ നല്‍കിയ അധികാരം ധുര്‍വിനിയോഗം ചെയ്ത് അനര്‍ഹരായ ബന്ധുമിത്രാദികള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഉന്നത പദവികളില്‍ വഴിവിട്ട് നിയമനം നല്‍കിയ വ്യവസായ വകുപ്പ്മന്ത്രി ഇ പി ജയരാജനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാരിന്റെ സ്വജനപക്ഷപാതിത്വവും അഴിമതിയും പൊറുതി മുട്ടിയാണ് കേരള ജനത ഇടതു മുന്നണിയെ അധികാരത്തിലേറ്റിയത്. സാധാരണക്കാരായ അനവധി പ്രവര്‍ത്തകരെ രക്തസാക്ഷികളാക്കി കെട്ടിയുയര്‍ത്തിയ സിപിഎം, സ്ഥാപിത സവര്‍ണ താല്‍പര്യങ്ങളാണ് ഇന്ന് സംരക്ഷിക്കുന്നത്.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുടുംബ സ്വത്താക്കിത്തീര്‍ക്കാനുള്ള ചില പാര്‍ട്ടി നേതാക്കളുടെ ദുരാഗ്രഹമാണ് ഇന്ന് സിപിഎം നേരിടുന്ന പ്രതിസന്ധി. സാധാരണക്കാരായ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കുവേണ്ടി തെരുവിലിറങ്ങുമ്പോള്‍ വരമ്പത്ത് കൂലി വാങ്ങുന്നത് നേതാക്കന്മാരുടെ ബന്ധുക്കളാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും മനസ്സിലാക്കണം.
മന്ത്രി ഇ പി ജയരാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍ പി അബ്ദുല്‍ ഹമീദ്, നാസറുദ്ദീന്‍ എളമരം, റോയ് അറക്കല്‍, എ കെ മജീദ്, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 104 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക