|    Jan 17 Tue, 2017 6:51 pm
FLASH NEWS

ജയരാജനെ പുകഴ്ത്തുന്ന പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ്

Published : 17th October 2016 | Posted By: SMR

പൊന്നാനി: ബന്ധുനിയമന വിവാദത്തില്‍ അകപ്പെട്ട് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന സിപിഎം നേതാവ് ഇ പി ജയരാജനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം ഡിസിസിയുടെ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഷഫീറാണ് ജയരാജനെ പുകഴ്ത്തി ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഇ പി ജയരാജന്‍ എന്ന കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ സ്വജനപക്ഷപാതത്തെ ശക്തമായി എതിര്‍ത്ത് ചാനലുകളില്‍ പിച്ചിച്ചീന്തുമ്പോഴും സ്വന്തം പണം മുടക്കി 57ഓളം അനാഥക്കുട്ടികളെ വളര്‍ത്തുന്ന ആളാണ് ജയരാജന്‍ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഈ അനാഥക്കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുകയും അനാഥാലയം നടത്തുകയും മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി വന്ന് അവരെ ഓരോരുത്തരെയും അടുത്ത് വിളിച്ച് അവരെ അച്ഛനെപ്പോലെ ലാളിക്കുന്ന അവരോടൊപ്പം മാത്രം ഓണവും ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാണു ജയരാജനെന്ന മനുഷ്യസ്‌നേഹി എന്നും മുഹമ്മദ് ഷഫീര്‍ കുറിക്കുന്നു.
എല്ലാ ദിവസവും രാത്രി കൃത്രിമ ശ്വാസോച്ഛ്വാസത്തിന്റെ സഹായത്താല്‍ ജീവിക്കുന്ന രോഗിയാണ് ഇ പി ജയരാജന്‍. അങ്ങനെയുള്ള ജയരാജന്‍ തന്റെ ട്രാക്ക് റെക്കോഡ് മറന്ന് വെറുമൊരു കുടുംബസ്‌നേഹിയായി താഴ്ന്നതുകൊണ്ടാണ് പുറത്തുപോവേണ്ടി വന്നത് എന്ന് വിമര്‍ശിക്കുന്നുമുണ്ട് മുഹമ്മദ് ഷഫീര്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇ പി ജയരാജനെ പുകഴ്ത്തിയുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് നൂറുകണക്കിനു പേര്‍ ഇതിനോടകംതന്നെ ഷെയര്‍ ചെയ്തുകഴിഞ്ഞു. സിപിഎംകാര്‍ പോസ്റ്റിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സുകാര്‍ ശക്തമായാണ് പോസ്റ്റിനെ വിമര്‍ശിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക