|    May 25 Thu, 2017 10:02 pm
FLASH NEWS

ജയരാജനെ ചോദ്യംചെയ്യാന്‍ സിബിഐക്ക് അനുമതി

Published : 9th March 2016 | Posted By: SMR

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മൂന്നുദിവസം ചോദ്യംചെയ്യാന്‍ ഉപാധികളോടെ കോടതി അനുമതി നല്‍കി. കേസന്വേഷണത്തിന്റെ ഭാഗമായി ജയരാജനെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ അന്വേഷണസംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ജഡ്ജി അനില്‍കുമാറിന്റെ നടപടി.
ഇന്നു മുതല്‍ 11 വരെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയുള്ള സമയപരിധിയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്. അന്വേഷണസംഘത്തലവന്‍ ഡിവൈഎസ്പി ഹരി ഓംപ്രകാശും സംഘവുമാണ് ചോദ്യംചെയ്യുക. ജയരാജന്‍ ചികില്‍സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലോ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലോ വച്ച് ചോദ്യംചെയ്യാം. മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയാത്തതും ഒഴിഞ്ഞതുമായ സ്ഥലത്തുവച്ചായിരിക്കണം ചോദ്യം ചെയ്യേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഇതിനാവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കേണ്ട ചുമതല ജയില്‍സൂപ്രണ്ടിനാണെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, ജയരാജനെ സിബിഐ സംഘം ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ചോദ്യംചെയ്‌തേക്കുമെന്നു സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day