|    Jan 23 Mon, 2017 12:02 am
FLASH NEWS

ജയരാജനെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ലെന്ന് സിബിഐ

Published : 10th February 2016 | Posted By: G.A.G

jayarajan

കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി .ജയരാജന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജയരാജനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സ്ത്യവാങ്മൂലത്തിലുള്ളത്.
കതിരൂര്‍ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രമാണ് ജയരാജന്‍ എന്നും ജയരാജന്റെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും സിബിഐ വ്യക്തമാക്കി.

നിരവധി മൃഗീയമായ കുറ്റകൃത്യങ്ങളില്‍ ജയരാജന്‍ പങ്കാളിയാണെന്നും പാര്‍ട്ടിയെ ഉപയോഗിച്ച് ജയരാജന്‍ നിയമം മറികടക്കാന്‍ ശ്രമിക്കുകയാണെന്നും നാലു പേജുള്ള സത്യവാങ്മൂലത്തില്‍ സി.ബി.ഐ ആരോപിച്ചു. കേസുകള്‍ വരുമ്പോള്‍ പാര്‍ട്ടിയെയും, പ്രവര്‍ത്തകരെയും ഉപയോഗിച്ച് അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ജയരാജന്റെ പതിവെന്നും സ്ത്യവാങ്മൂലത്തില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 764 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക