|    Jan 20 Fri, 2017 1:04 am
FLASH NEWS

ജയരാജനെതിരേ നടപടി: സൂചന നല്‍കി മന്ത്രി ബാലന്‍

Published : 13th October 2016 | Posted By: SMR

പാലക്കാട്: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ജയരാജനെതിരേ നടപടിയുണ്ടാവുമെന്ന് സൂചന നല്‍കി മന്ത്രി എ കെ ബാലന്‍. അഴിമതി വച്ചുപൊറുപ്പിക്കാന്‍ കോണ്‍ഗ്രസ് അല്ല സിപിഎം എന്നും ഇക്കാര്യത്തില്‍ നടപടി എന്താണെന്നു കാണാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമന വിവാദം സംബന്ധിച്ചു മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പറഞ്ഞ നിലപാടാണ് തനിക്കുമുള്ളത്. എന്തായിരിക്കും നടപടിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ അതിന്റെ അര്‍ഥമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കണ്ണൂരിലെ അക്രമങ്ങള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. യാതൊരു പ്രകോപനങ്ങളും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്.  അധികാരത്തിലേറിയതിനു ശേഷവും ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടത് സിപിഎമ്മിന്റെതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക