|    Jan 18 Wed, 2017 3:56 pm
FLASH NEWS

ജയരാജനെതിരായ ഹരജി ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: ഇ പി ജയരാജനെതിരേ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്നു തീരുമാനമെടുക്കും. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനോട് കോടതി ആരാഞ്ഞു. എന്നാല്‍, ഇതുവരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും അതിനുള്ള ചര്‍ച്ചകളിലാണെന്നും നിയമോപദേശകന്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് എന്തു നടപടി സ്വീകരിച്ചെന്ന് ഇന്നു രേഖാമൂലം അറിയിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് ഇന്നത്തേക്കു മാറ്റുകയും ചെയ്തു.
കേസ് പരിഗണിക്കുമ്പോള്‍ ഇ പി ജയരാജനെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചതു സംബന്ധിച്ച ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ ഹാജരാക്കും. ഇത് പരിശോധിച്ച ശേഷമാവും വിജിലന്‍സിന്റെ നിലപാട് ശരിവയ്ക്ക—ണോ അതോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്ത—ണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.
വിവാദ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് & എന്‍ക്വയറി കമ്മീഷണര്‍ മുമ്പാകെ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. വ്യവസായമന്ത്രി ഇ പി ജയരാജന്‍, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, വ്യവസായ സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
വ്യവസായ വകുപ്പിന് കീഴില്‍ കഴിഞ്ഞ 4 മാസമായി നടന്ന മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം. നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും സംവരണതത്ത്വം അട്ടിമറിക്കലും നടന്നിട്ടുണ്ട്. എതിര്‍കക്ഷികളുടെ ഫോണ്‍രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിദേശയാത്രകളും പരിശോധിക്കണം.
വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരെ സാക്ഷികളായി വിസ്തരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അതിനിടെ, യുഡിഎഫ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് അനധികൃത നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹരജിയും വിജിലന്‍സ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് (സ്‌കറിയാ തോമസ് വിഭാഗം) നേതാവ് എച്ച് ഹഫീസാണ് പരാതി നല്‍കിയത്. നിയമനങ്ങളുടെ പട്ടികയും പരാതിക്കൊപ്പം ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക