|    Oct 18 Wed, 2017 4:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജയരാജനെതിരായ കൊലവിളി അപലപനീയം: ജി സുഗുണന്‍

Published : 8th October 2017 | Posted By: fsq

 

തിരുവനന്തപുരം: കണ്ണൂരില്‍ കൂത്തുപറമ്പു വഴി കടന്നുപോയ ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ വ്യാപകമായി കൊലവിളി നടത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് സിഎംപി പോളിറ്റ്ബ്യൂറോ അംഗം അഡ്വ. ജി സുഗുണന്‍. ആരു നടത്തിയാലും ഇത്തരം കൊലവിളികള്‍ സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കലാപകലുഷിതമാക്കുകയേയുള്ളൂ.  ഇത്തരം കൊലവിളികളും രാഷ്ട്രീയ അനിഷ്ടസംഭവങ്ങളും തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണമെന്ന് സുഗുണന്‍ ആവശ്യപ്പെട്ടു.നേരത്തെ ആര്‍എസ്എസുകാരുടെ വെട്ടേറ്റ് ഒരു കൈക്ക് സ്വാധീനം നഷ്ടമായ പി ജയരാജന്റെ മറ്റേ കൈയും വെട്ടുമെന്നാണു വെല്ലുവിളി. കൂത്തുപറമ്പില്‍ എത്തിയപ്പോഴാണു പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക