|    Mar 24 Fri, 2017 3:50 pm
FLASH NEWS

ജയയുടെ ആരോഗ്യം: അഭ്യൂഹം പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Published : 15th October 2016 | Posted By: SMR

കോയമ്പത്തൂര്‍: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിച്ചതിന് ദേശസാല്‍കൃത ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരെ പോലിസ് അറസ്റ്റു ചെയ്തു. അണ്ണാ ഡിഎംകെ പ്രവര്‍ത്തക സുനിത ദേവിയുടെ പരാതിയിലാണ് തൊണ്ടമുത്തൂരിലെ ബാങ്ക് ഉദ്യോഗസ്ഥരായ രമേശ്, സുരേഷ് എന്നിവരെ പോലിസ് പിടികൂടിയത്. കഴിഞ്ഞ ഏഴാം തിയ്യതി ബാങ്കിലെത്തിയ സുനിതയോട് ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തിരക്കിയ ഉദ്യോഗസ്ഥര്‍ അവര്‍ മറുപടി പറയാതിരുന്നപ്പോള്‍, ചില മോശം പരാമര്‍ശം നടത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാങ്കിലെത്തി ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തി. തുടര്‍ന്നാണ് സുനിത പോലിസില്‍ പരാതിപ്പെട്ടത്. ജയലളിതയെ കഴിഞ്ഞ 22ാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് ഇതുവരെ  40ല്‍പരം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക