|    Oct 24 Tue, 2017 2:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജയന്റ് വീല്‍ അപകടം: മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം

Published : 20th September 2016 | Posted By: SMR

തിരുവനന്തപുരം: ജയന്റ് വീല്‍ അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. പത്തനംതിട്ട ചിറ്റാര്‍ കുളത്തുങ്കല്‍ വീട്ടില്‍ അലന്‍ കെ സജി, പ്രിയങ്ക കെ സജി എന്നിവരുടെ കുടുംബത്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചത്.
കൊല്ലം നെടുമ്പന വെളിച്ചിക്കാല ഷെമിനാ മന്‍സിലില്‍ മുഹമ്മദ് അസ്‌ലം, അമ്പലപ്പുഴ പുന്നപ്ര പുതുവല്‍ വീട്ടില്‍ സുരാജ്, നെയ്യാറ്റിന്‍കര, ചായ്‌ക്കോട്ടുകോണം പി ജെ സദനത്തില്‍ പി ജെ അഖില്‍ എന്നിവരുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് മൂന്നു ലക്ഷം രൂപ വീതവും.
ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ അമ്പലപ്പുഴ ശിവ സദനില്‍ കെ അന്‍സാറിനും, കാന്‍സര്‍ ബാധിച്ച്  ചികില്‍സയില്‍ കഴിയുന്ന കോട്ടയം കിടങ്ങൂര്‍ മുണ്ടന്താനത്ത് ശ്രീജ ആര്‍ നായര്‍, വര്‍ക്കല നടയറ മുഹമ്മദ് അനസിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയഎന്നിവയ്ക്ക് രണ്ടു ലക്ഷം രൂപ വീതവും അനുവദിച്ചിച്ചിട്ടുണ്ട്. ഇതിനുപുറമേ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് ചേന്ദമംഗലൂര്‍ കറുത്തേടത്ത് ടി കെ മുബ്‌സിറിനും
ഒരു ലക്ഷം രൂപ അനുവദിച്ചു. കാന്‍സര്‍ ബാധിച്ച് വെല്ലൂരില്‍ ചികില്‍സയില്‍ കഴിയുന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശി ടി കെ രാജു, ഒട്ടോറിക്ഷ അപകടത്തെത്തുടര്‍ന്ന് വൃക്ക തകരാറിലായ എറണാകുളം പിറവം കളമ്പൂര്‍ ചെല്ലിക്കാട്ടില്‍ സി വി ഷൈമോ എന്നിലര്‍ക്ക  ചികില്‍സക്കായി ഒരോ ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക