|    May 25 Thu, 2017 4:17 pm
FLASH NEWS

ജയത്തോടെ ലങ്ക തിരിച്ചുവന്നു

Published : 1st January 2016 | Posted By: SMR

നെല്‍സണ്‍: തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലന്‍ഡിനെതി രായ ഏകദിന പരമ്പരയിലേക്ക് ശ്രീലങ്ക തിരിച്ചുവന്നു. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ദ്വീപുകാര്‍ ആഘോഷിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര കൈവിടാതിരിക്കാന്‍ ലങ്കയ്ക്കു കഴിഞ്ഞു. മല്‍സരത്തില്‍ തോറ്റിരുന്നെങ്കില്‍ പരമ്പര 3-0ന് കിവികള്‍ കൈക്കലാക്കുമായിരുന്നു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 276 റണ്‍സാണ് നേടിയത്. ക്യാപ്റ്റ ന്‍ കെയ്ന്‍ വില്യംസണാണ് (59) ടോപ്‌സ്‌കോററര്‍. 73 പന്തില്‍ ഏഴു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറുപടിയില്‍ 46.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക ജയം പിടിച്ചെടുത്തു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ലങ്കന്‍ ജയം അനായാസമാക്കിയത്. തിലകരത്‌നെ ദില്‍ഷന്‍ (91), ലഹിരു തിരിമന്നെ (87*), ധനുഷ്‌ക ഗുണതിലക (65) എന്നിവര്‍ ടീമിനായി അര്‍ധസെഞ്ച്വറികളോടെ മിന്നി. കേവലം 45 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 65 റണ്‍സെടുത്ത ഗുണതിലകയാണ് മാന്‍ ഓഫ് ദി മാച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day