|    Mar 23 Thu, 2017 6:03 pm
FLASH NEWS

ജയത്തോടെ തുടങ്ങാന്‍ ബംഗാള്‍ സ്‌പോര്‍ട്ടിങിനെതിരേ

Published : 10th January 2016 | Posted By: SMR

മഡ്ഗാവ്: മുന്‍ ചാംപ്യന്‍മാരും കൊല്‍ക്കത്തയിലെ ഗ്ലാമര്‍ ടീമുമായ ഈസ്റ്റ് ബംഗാള്‍ ഐ ലീഗില്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. എവേ മല്‍സരത്തില്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഗോവയാണ് ബംഗാളിന്റെ എതിരാളികള്‍. മറ്റൊരു കളിയില്‍ മുംബൈ എഫ്‌സി ലജോങ് ഷില്ലോങിനെ നേരിടും.
കഴിഞ്ഞ സീസണിലെ ഐ ലീഗിലെ നാലാംസ്ഥാനക്കാരായിരുന്ന ബംഗാള്‍ ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. 2013-14 സീസണിലെ റണ്ണറപ്പായ ബംഗാള്‍ കഴിഞ്ഞ തവണ കിരീടഫേവറിറ്റുകളായിരുന്നു. എന്നാല്‍ ടീമിനു നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.
കഴിഞ്ഞ സീസണില്‍ ചിരവൈരികളായ മോഹന്‍ ബഗാനിലുണ്ടായിരുന്ന ഡിഫന്റര്‍ ബെല്ലോ റസാഖ് ഇത്തവണ ബംഗാളിന്റെ പ്രതിരോധനിരയിലുണ്ടാവും. മലയാളി സ്‌ട്രൈക്കര്‍ സി എസ് സബീത്താണ് പുതുതായി ടീമിലെത്തിയ മറ്റൊരു താരം.
അതേസമയം, ഈ സീസണിലെ ഐ ലീഗില്‍ മാറ്റുരയ്ക്കുന്ന രണ്ടു ഗോവന്‍ ക്ലബ്ബുകളില്‍ ഒന്നാണ് സ്‌പോര്‍ട്ടിങ്. സാല്‍ഗോക്കറാണ് മറ്റൊരു ഗോവന്‍ സാന്നിധ്യം. കഴിഞ്ഞ സീസണി ല്‍ എട്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട സ്‌പോര്‍ട്ടിങ് ഇത്തവണ മികച്ച തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഗോളടവിര നും ക്യാപ്റ്റനുമയ ഒഡാഫെ ഒന്‍യേക ഒകോലിയാണ് ടീമിന്റെ തുറുപ്പുചീട്ട്.

(Visited 56 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക