|    Jan 23 Mon, 2017 8:12 pm
FLASH NEWS

ജയത്തോടെ ഇറ്റലി യൂറോ സന്നാഹം പൂര്‍ത്തിയാക്കി

Published : 8th June 2016 | Posted By: SMR

Daniele-De-Rossi-rises-in-t

വെറോണ: യൂറോ കപ്പിനു മുന്നോടിയായുള്ള അവസാന സന്നാഹ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇറ്റലിക്കു തകര്‍പ്പന്‍ ജയം. സ്വന്തം നാട്ടില്‍ നടന്ന മല്‍സരത്തില്‍ ഇറ്റലി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെ തുരത്തുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ഐസ്‌ലന്‍ഡ് 4-0നു ലിച്ചെന്‍സ്റ്റെയ്‌നിനെ തകര്‍ത്തു. പോളണ്ട്-ലിത്വാനിയ മല്‍സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.
ഫിന്‍ലന്‍ഡിനെതിരേ 27ാം മിനിറ്റില്‍ അന്റോണിയോ കാന്‍ഡ്രേവയാണ് പെനല്‍റ്റിയിലൂടെ ഇറ്റലിയുടെ അക്കൗണ്ട് തുറന്നത്. 71ാം മിനിറ്റില്‍ ഡാനിയേല്‍ ഡി റോസ്സിയുടെ ഗോള്‍ ഇറ്റലിയുടെ വിജയമുറപ്പാക്കി.
അവസാന സന്നാഹമായതിനാല്‍ ഇറ്റാലിയന്‍ കോച്ച് അന്റോണിയോ കോന്റെ ചില താരങ്ങള്‍ക്കു പ്ലെയിങ് ഇലവനില്‍ തന്നെ അവസരം നല്‍കി. സൈമണ്‍ സാസ, സിറോ ഇമ്മൊബൈല്‍, സ്റ്റീഫന്‍ എല്‍ ഷെറാവി എന്നിവരാണ് ആദ്യ ഇലവനിലെത്തിയത്. ആദ്യപകുതിയില്‍ സാസയ്ക്കും ഇമ്മൊബൈലിനും ഇറ്റലിക്കായി ഗോള്‍ നേടാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു.
ലിച്ചെന്‍സ്റ്റെയ്‌നിനെതിരേ കോല്‍ബെയ്ന്‍ സിഗ്‌തോര്‍സന്‍, ബിര്‍കിര്‍ സെയ്‌വര്‍സന്‍, ആല്‍ഫ്രെഡ് ഫിന്‍ബൊഗാസോന്‍, ഐദര്‍ ഗുഡ്‌ജോണ്‍സന്‍ എന്നിവരാണ് ഐസ്‌ലന്‍ഡിന്റെ സ്‌കോറര്‍മാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക