|    Mar 30 Thu, 2017 2:34 pm
FLASH NEWS

ജയത്തിനായുള്ള നോര്‍ത്ത് ഈസ്റ്റിന്റെ കാത്തിരിപ്പ് തുടരുന്നു

Published : 16th October 2015 | Posted By: RKN

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് തകര്‍ത്ത് ഗോവ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണു ഗോവ ജയിച്ചത്. 12 ാം മിനിട്ടില്‍ ഗോള്‍ വഴങ്ങി ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണു ഗോവ മിന്നും ജയം സ്വന്തമാക്കിയത്. ലൂക്ക (28), റെയ്‌നാള്‍ഡോ (30), ദേശായി (70) എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ഡാഡ്‌സി (12)  ആശ്വാസഗോള്‍ നേടി. ആദ്യ സീസണില്‍ അവസാന സ്ഥാനക്കാരായിരുന്ന നോര്‍ത്ത് ഈസ്റ്റിന്റെ സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്.

ആദ്യ മിനിട്ടു മുതല്‍ ആക്രമിച്ചു കളിച്ച നോര്‍ത്ത് ഈസ്റ്റ് അഞ്ചാം മിനിട്ടില്‍ ആദ്യ കോര്‍ണര്‍ നേടി.  രതൊട്ടുമുന്നില്‍ നിന്ന ഡിഫന്‍ഡറെ വെട്ടിമാറ്റി സഞ്ജു നല്‍കിയ പാസില്‍ ഡാഡ്‌സിയുടെ ഉഗ്രന്‍ ഹെഡര്‍ ഗോളിയെ കബളിപ്പിച്ച് വലയിലെത്തി. എന്നാല്‍ 28-ാം മിനിറ്റില്‍ ഗോവ സമനില നേടി. ജോഫ്രിയില്‍ നിന്നും സ്വീകരിച്ച പന്തുമായി സബീത്തിനെ വെട്ടിച്ചു ലൂക്ക പോസ്റ്റിലേക്കു നിറയൊഴിച്ചു. രണ്ടു മിനിറ്റിനു ശേഷം ജെഫ്രിയുടെ കാലില്‍ നിന്നും പന്ത് സ്വീകരിച്ചു റെയ്‌നാള്‍ഡോ നോര്‍ത്ത് ഈസ്റ്റ് വല കുലുക്കി.  70 ാം മിനിട്ടില്‍ ദേശായിയിലൂടെ ഗോവ വീണ്ടും മുന്നിലെത്തുകയായിരുന്നു. ജയത്തോടെ ഏഴു പോയിന്റുമായി ഗോവ പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്തയ്ക്കു പിറകെ രണ്ടാം സ്ഥാനത്തെത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day