|    Mar 24 Fri, 2017 3:56 pm
FLASH NEWS

ജയക്ക് 68; ആയിരത്തിലേറെപേര്‍ പച്ചകുത്തി

Published : 25th February 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ചൊവ്വാഴ്ച 68 വയസ്സ് തികഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി ഫോണില്‍ വിളിച്ചാണ് ജയലളിതയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ആയിരത്തിലേറെ പേര്‍ ജയലളിതയുടെ ചിത്രവും പേരും തങ്ങളുടെ കൈത്തണ്ടയില്‍ പച്ചകുത്തി. വെലാ—ചേരി എംഎല്‍എ എം കെ അശോക് സംഘടിപ്പിച്ച ചടങ്ങില്‍ പച്ചക്കുത്തിനായി ജനങ്ങള്‍ ക്യൂ നിന്നു.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കന്‍പകുന്തല കവിത, ചെന്നൈ യുഎസ് കൗണ്‍സല്‍ ജനറല്‍ ഫിലിപ്പ് എ മിന്‍, അഭിനേത്രി സരോജദേവി എന്നിവരും ജയയ്ക്ക് ആശംസകളര്‍പ്പിച്ചു.
എഐഡിഎംകെ പ്രവര്‍ത്തകര്‍ 68 കിലോ ഭാരം വരുന്ന കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്.

(Visited 86 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക