ജയം; സ്വീഡനും ഉക്രെയ്നും മുന്‍തൂക്കം
Published : 16th November 2015 | Posted By: SMR
കീവ്/ കോപന്ഹേഗന്: യൂറോ കപ്പ് യോഗ്യതാറൗണ്ടിലെ ആദ്യപാദ പ്ലേഓഫ് മല്‍സരങ്ങളില്‍ കരുത്തരായ സ്വീഡനും ഉക്രെയ്നിനും ജയം. രണ്ടാംപാദത്തി ല്‍ തോല്‍ക്കാതിരുന്നാല്‍ ഇരുടീമുകള്‍ക്കും അടുത്ത വ ര്‍ഷം ഫ്രാന്‍സില്‍ അരങ്ങേറുന്ന യൂറോയ്ക്ക് ടിക്കറ്റെടുക്കാം.
ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദ പ്ലേഓഫില്‍ സ്വീഡന് മുന്‍ ചാംപ്യ ന്മാരായ ഡെന്മാര്ക്കിനെയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയത്. മറ്റൊരു ഹോംമാച്ചില്‍ ഉക്രെയ്ന് 2-0ന് സ്ലൊവേനിയയെയും തകര്‍ത്തുവിടുകയായിരുന്നു.
എമില്‍ ഫോസ്ബര്‍ഗും (45ാം മിനിറ്റ്) സൂപ്പര്‍ താരം സ്ലാറ്റ ന് ഇബ്രാഹിമോവിച്ചുമാണ് (50) ഡെന്മാര്ക്കിനെതിരേ സ്വീഡന്റെ സ്കോറര്‍മാര്‍. ഡെന്മാര്ക്കിന്റെ ഗോള്‍ ഫൈനല്‍ വിസിലിന് 10 മിനിറ്റുള്ളപ്പോള്‍ നിക്കോളായ് ജോര്ജന്സന്റെ വകയായിരുന്നു. സ്വീഡന്റെ മൈതാ നത്ത് നിര്‍ണായകമായ ഒരു എവേ ഗോള്‍ നേടാന്‍ കഴിഞ്ഞുവെ ന്നത് ഡെന്മാര്ക്കിന് നേരിയ ആശ്വാസമാവും. മല്‍സരത്തി ല്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടാണ് കാഴ്ചവച്ചത്. സ്വീഡന് 13 ഷോട്ടുകള്‍ ഗോളിലേക്ക് തൊടുപ്പോള് ഡെന്മാര്ക്ക് 15 ഷോട്ടുകള്‍ പരീക്ഷിച്ചു.
അതേസമയം, സ്ലൊവേനിയക്കെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആന്‍ഡ്രി യര്മൊലെന്കോ (22ാം മിനിറ്റ്), യെവ്ഗ ന് സെലസ്ന്യോവ് (54) എന്നിവ രുടെ ഗോളുകളാണ് ഉക്രെയ്നിന് ഏകപക്ഷീയ ജയം സമ്മാനിച്ചത്. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഉക്രെയ് ന് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. സ്ലൊവേനിയന്‍ ഗോളി സമീര്‍ ഹാന്‍ഡനോവിച്ചിന്റെ ചില കണ്ണഞ്ചിപ്പിക്കുന്ന സേവുകളാണ് ഉക്രെയ്നിന്റെ ജയം രണ്ടു ഗോളിലൊതുക്കിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.