|    Apr 24 Mon, 2017 12:53 pm
FLASH NEWS

ജയം തുടരാന്‍ സ്‌പെയിനും ഇറ്റലിയും ഇന്നിറങ്ങും

Published : 12th November 2016 | Posted By: SMR

മാഡ്രിഡ്: 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള യൂറോപ്യന്‍ മേഖല യോഗ്യതാറൗണ്ടില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍, ഇറ്റലി എന്നിവര്‍ ഇന്നു നാലാംറൗണ്ട് മ ല്‍സരത്തിനിറങ്ങും.
ഒരേ ഗ്രൂപ്പിലാണ് സ്‌പെയിനിന്റെയും ഇറ്റലിയുടെ യും ബലപരീക്ഷണം. ഗ്രൂപ്പ് ജിയില്‍ മാസിഡോണിയയാണ് സ്‌പെയിനിന്റെ എതിരാളികളെങ്കില്‍ ഇറ്റലി ലിച്ചെന്‍സ്റ്റെയ്‌നിനെയാണ് നേരിടുന്നത്.
പരിക്കിനെത്തുടര്‍ന്ന് ചെല്‍സി സ്‌ട്രൈക്കര്‍ ഡി യേഗോ കോസ്റ്റ സ്‌പെയിനിനായി കളിക്കില്ല. പകരം ഇയാഗോ അസ്പസിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴു പോയിന്റുമായി സ്‌പെയി നും ഇറ്റലിയും ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പമാണ്.
മറ്റു പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഐയില്‍ തുര്‍ക്കി കൊസോവയെയും ഉക്രെയ്ന്‍ ഫിന്‍ലന്‍ഡിനെയും ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയ അയര്‍ലന്‍ഡിനെയും വെയ്ല്‍സ് സെര്‍ബിയയെയും നേരിടും. ശ്രീജേഷിനു പരിക്ക്; ഇന്ത്യയെ
രഘുനാഥ് നയിക്കും
ബംഗളൂരു: പരിക്കേറ്റ മലയാളി ഹോക്കി ഗോള്‍കീപ്പറും ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷിനു വരാനിരിക്കുന്ന ആസ്‌ത്രേലിയ ന്‍ പര്യടനത്തില്‍ ഇന്ത്യക്കായി കളിക്കാന്‍ സാധിക്കില്ല. പകരം വി ആര്‍ രഘുനാഥിനെ ടീമിന്റെ നായകനായി നിയമിച്ചു. നാലു രാഷ്ട്രങ്ങളുള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ആസ്‌ത്രേലിയയില്‍ കളിക്കുക.
കഴിഞ്ഞ മാസം മലേസ്യയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ രഘുനാഥിനു വിശ്രമം നല്‍കിയിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ശ്രീജേഷിന്റെ പിന്‍മാറ്റം. രൂപീന്ദര്‍ പാല്‍ സിങാണ് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day