|    Jan 16 Mon, 2017 10:43 pm
FLASH NEWS

ജയം തുടരാനുറച്ച് ബ്രസീലും അര്‍ജന്റീനയും

Published : 6th September 2016 | Posted By: SMR

മനൗസ്: വിജയം തുടരാനുറച്ച് ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും.
ഇന്ന് നടക്കുന്ന എട്ടാംറൗണ്ട് മല്‍സരങ്ങളില്‍ ബ്രസീല്‍ ശക്തരായ കൊളംബിയയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ വെനിസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ രാവിലെയാണ് ലാറ്റിനമേരിക്കയിലെ ഗ്ലാമര്‍ മല്‍സരങ്ങള്‍ അരങ്ങേറുന്നത്. മറ്റു മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേ പരാഗ്വേയെയും ചിലി ബൊളീവിയയെയും പെറു ഇക്വഡോറിനെയും നേരിടും.
കഴിഞ്ഞ മല്‍സരത്തില്‍ ഇക്വഡോറിനെ 0-3ന് തകര്‍ത്താണ് സൂപ്പര്‍താരം നെയ്മര്‍ പടനയിക്കുന്ന ബ്രസീല്‍ അങ്കത്തട്ടിലിറങ്ങുന്നത്. നിലവില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മഞ്ഞപ്പട. എന്നാല്‍, ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടാണ് ജെയിംസ് റോഡ്രിഗസും സംഘവും ബ്രസീലിനെ എതിരിടാനൊരുങ്ങുന്നത്. 13 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊളംബിയ.
അതേസമയം, അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ദേശീയ കൂപ്പായമണിഞ്ഞ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ഇന്ന് വെനിസ്വേലയ്‌ക്കെതിരേ കളിക്കില്ല. തന്റെ രണ്ടാം തിരിച്ചുവരവില്‍ ഉറുഗ്വേയ്‌ക്കെതിരേ നടന്ന മല്‍സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്. 14 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക