|    Oct 19 Fri, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മു : പാക് ഷെല്ലാക്രമണത്തില്‍ ഒരു മരണം

Published : 18th September 2017 | Posted By: fsq

 

ജമ്മു: ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്തെ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കു നേരേ പാക്‌സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ചു സാധാരണക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ഇത് അഞ്ചാം തവണയാണു പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. ഉഗ്ര പ്രഹരശേഷിയുള്ള മോര്‍ട്ടാറുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അര്‍നിയ ബസ് സ്റ്റാന്‍ഡിന് സമീപം 12ഓളം ഷെല്ലുകളാണു പൊട്ടിത്തെറിച്ചതെന്നും പോലിസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss