|    Nov 21 Wed, 2018 6:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മു: ഗ്രനേഡുമായി ഒരാള്‍ പിടിയില്‍

Published : 7th August 2018 | Posted By: kasim kzm

ജമ്മു: സംസ്ഥാനത്തിന്റെ ശീതകാല തലസ്ഥാനമായ ജമ്മുവില്‍ എട്ട് ഗ്രനേഡുകളും 60,000 രൂപയുമായി ഒരാള്‍ പിടിയിലായതായി പോലിസ് അറിയിച്ചു. തെക്കന്‍ കശ്മീര്‍ പുല്‍വാമ ജില്ലയിലുള്ള അവന്തിപോറ സ്വദേശി അര്‍ഫാന്‍ വാനിയാണ് അറസ്റ്റിലായത്. ഗാന്ധിനഗര്‍ മേഖലയില്‍ യാത്ര ചെയ്യവേ ബസ്സില്‍ നിന്നു ഞായറാഴ്ച രാത്രിയാണു വാനിയെ പിടികൂടിയത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ സായുധാക്രമണം ഉണ്ടാവാനിടയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലായതെന്നു പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss