|    Oct 21 Sun, 2018 10:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മു-കശ്മീര്‍ എംഎല്‍എയെ എന്‍ഐഎ വിളിപ്പിച്ചു

Published : 29th September 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സായുധപ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം സ്വീകരിച്ചുവെന്ന കേസില്‍ ജമ്മു-കശ്മീരിലെ സ്വതന്ത്ര എംഎല്‍എ ശെയ്ഖ് അബ്ദുല്‍ റാഷിദ് എന്ന റാഷിദ് എന്‍ജിനീയര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമന്‍സ് അയച്ചു. ഒക്ടോബര്‍ 3നാണ് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് എന്‍ഐഎ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സായുധസംഘങ്ങള്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ കശ്മീരിലെ വ്യാപാരിയായ സഹൂര്‍വതാലിയെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് റാഷിദിന്റെ പേരു പ്രത്യക്ഷപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss