|    Dec 13 Thu, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മു കശ്മീര്‍ആദ്യഘട്ട പോളിങ് പൂര്‍ത്തിയായി

Published : 18th November 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആദ്യ ഘട്ട പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കനത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒമ്പത് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. അടുത്തമാസം 11നാണ് അവസാന ഘട്ട വോട്ടെടുപ്പ്. ജമ്മുകശ്മീരിലെ പ്രധാന രാഷ്ട്രീ കക്ഷികളായ നാഷനല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന, ഭരണഘടനയിലെ 35എ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്താത്തതിനെത്തുടര്‍ന്നാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. എന്‍സിക്കും, പിഡിപിക്കും പുറമേ സിപിഎമ്മും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന നഗരസഭാ തിരഞ്ഞെടുപ്പുകളും മൂന്നു പാര്‍ട്ടികളും ബഹിഷ്‌കരിച്ചിരുന്നു.
536 സര്‍പഞ്ച് ഹലാകകളിലേക്കായി 427 സ്ഥാനാര്‍ഥികളും 4048 വാര്‍ഡുകളിലേക്കായി 5951 സ്ഥാനാര്‍ഥികളുമാണ് ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്നത്. കശ്മീരിലെ 1303ഉം ജമ്മുവിലെ 1993ഉം അടക്കം 3296 പോളിങ് സ്‌റ്റേഷനുകളില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നു. 687 പോളിങ് സ്‌റ്റേഷനുകളെ അതീവ പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 491 ബൂത്തുകള്‍ കശ്മീരിവും 196 എണ്ണം ജമ്മുവിലുമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ശലീന്‍ കബ്‌റ അറിയിച്ചു.
2016ല്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ബുര്‍ഹാന്‍ വാനി വധത്തെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെയും തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 15ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സാഹചര്യം നിലവിലില്ലെന്ന് പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചതിനെത്തുടര്‍ന്ന് വീണ്ടും മാറ്റി വയ്ക്കുകയായിരുന്നു. 2011ലാണ് ഇതിനുമുമ്പ് ജമ്മുകശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. 82 ശതമാനം പോളിങ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss