|    Oct 17 Wed, 2018 5:45 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജമ്മു കശ്മീര്‍അഞ്ചുമാസത്തിനിടെ ദിനംപ്രതി അഞ്ചുപേരെ കാണാതാവുന്നു

Published : 9th August 2018 | Posted By: kasim kzm

കെ എ സലിം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 2018 ജനുവരി മുതല്‍ മെയ് വരെ ദിനംപ്രതി കാണാതായത് അഞ്ചുപേരെ വീതം. കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ മൊത്തം 889 പേരെ കാണാതായെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്ക്. ഇതില്‍ 780 പേര്‍ 18നും 60നും ഇടയില്‍ പ്രായമുള്ളവരും 109 പേര്‍ 18 വയസ്സുള്ളവരുമാണ്. 447 പേരെ പോലിസ് കണ്ടെത്തി.
കാണാതായവരില്‍ 509 സ്ത്രീകളില്‍ 447 പേര്‍ 18നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. 380 പുരുഷന്‍മാരെ കാണാതായതില്‍ 333 പേര്‍ 18നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രായപൂര്‍ത്തിയാവാത്ത 47 പേരെയും കാണാതായി.
മെയ് 14ന് രണ്ടിടങ്ങളില്‍ നിന്നായി രണ്ടു 18കാരികളെ കാണാതായി. ഖെറിബാല്‍ മട്ടാനിലെ റസീന ജാന്‍, രജൗരിയിലെ റുബീന അക്തര്‍ എന്നിവരെയാണു കാണാതായത്. ജൂണ്‍ 20ന് ശ്രീനഗറിലെ പന്ദ്രേതാനില്‍ നിന്നും 27ന് ബുച്ച്പുരയില്‍ നിന്നും ഓരോ പെണ്‍കുട്ടികളെ കാണാതായി. ഏറ്റവും കൂടുതല്‍ പേരെ കാണാതായത് കഠ്‌വയില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ്.
ജനുവരിയില്‍ ജമ്മുവില്‍ നിന്നു മാത്രം 110 പേരെ കാണാതായി. ഇതില്‍ 71 പേര്‍ സ്ത്രീകളാണ്. കഠ്‌വയില്‍ നിന്ന് 12 പേരും ആറുപേര്‍ കുപ്‌വാരയില്‍ നിന്നും ദോഡ, ഉദംപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴുപേരെ വീതവും ബാരാമുല്ല, സാംബ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേരെയും കാണാതായി.
ഫെബ്രുവരിയില്‍ 118 പേരെ കാണാതായതില്‍ 72 പേര്‍ സ്ത്രീകളാണ്. കാണാതായവര്‍: ജമ്മു- 21, കഠ്‌വ- 15, ശ്രീനഗര്‍- 11, കുപ്‌വാര- 6. 22 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.
മാര്‍ച്ചില്‍ 106 പേരെയാണു കാണാതായത്. ജമ്മു- 37 പേര്‍, ശ്രീനഗര്‍- 13 പേര്‍, പൂഞ്ച്- 12 പേര്‍, ബഡ്ഗാം, കഠ്‌വ, ഉദംപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 10 പേര്‍ വീതം, പുല്‍വാമ, കുല്‍ഗാം എന്നിവിടങ്ങളില്‍ നിന്ന് എട്ടുപേര്‍ വീതവും കാണാതായി. ഏപ്രിലില്‍ 185 പേരെയും മെയില്‍ 201 പേരെയും കാണാതായി. കഠ്‌വയില്‍ ഏപ്രിലില്‍ 23 പേരെയാണു കാണാതായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss