|    Sep 25 Tue, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മു-കശ്മീരില്‍ ബസ് കൊക്കയില്‍ വീണ് 17 പേര്‍ മരിച്ചു

Published : 15th September 2018 | Posted By: kasim kzm

കിഷ്ത്വാര്‍: ജമ്മു-കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. കേശ്വാന്‍ മേഖലയില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ചെനാബ് നദീതീരത്തിനടുത്തുള്ള 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഡ്രൈവര്‍ അഷ്‌റഫ് ഹുസയ്‌നും ഉള്‍പ്പെടും.
വ്യാഴാഴ്ച ബസ്സില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഹുസയ്‌ന് ട്രാഫിക് പോലിസ് പിഴ ചുമത്തിയിരുന്നു. അധികം പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുതിര്‍ന്ന എസ്പി രജീന്ദര്‍ ഗുപ്തയും ജില്ലാ വികസന കമ്മീഷണര്‍ അംഗ്രേസ് സിങ് റാണയും അറിയിച്ചു.പോലിസും സൈന്യവും പ്രദേശവാസികളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss