|    Mar 29 Wed, 2017 6:48 pm
FLASH NEWS

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം: ഹരജിയില്‍ കോടതി വാദം കേള്‍ക്കും

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതു താല്‍പര്യ ഹരജിയില്‍ അടുത്ത ശനിയാഴ്ച വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേള്‍ക്കുക. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍ പാന്തര്‍ പാര്‍ട്ടിയാണ് ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടു ഹരജി നല്‍കിയത്.
ക്രമസമാധാനം തകരാറിലായ സാഹചര്യത്തില്‍ ജമ്മുകശ്മീര്‍ ഭരണഘടനയുടെ 92ാം വകുപ്പു പ്രകാരം ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ കഴിവില്ലാത്ത സംസ്ഥാന സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഗവര്‍ണര്‍ ഭരണം നടപ്പാക്കണമെന്ന് പാന്തര്‍ പാര്‍ട്ടി നേതാവും അഭിഭാഷകനുമായ ഭീം സിങ് ഹരജിയില്‍ ആവശ്യപ്പെട്ടു. പോലിസും സുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കശ്മീരിന്റെ അന്തരീക്ഷം താറുമാറാക്കിയിരുന്നു.
ഭക്ഷണവും മരുന്നും ലഭിക്കാതെ കഴിയുന്ന ജനങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കശ്മീരിന്റെ പല ഭാഗത്തും ഏര്‍പ്പെടുത്തിയ കര്‍ഫ്യു അധികൃതര്‍ ഇളവ് ചെയ്തു. എന്നാല്‍, മൊബൈല്‍ സര്‍വീസുകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ പുനഃസ്ഥാപിച്ചിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day