|    Jan 24 Tue, 2017 4:35 am

ജമ്മുവില്‍ ഐഐഎം സ്ഥാപിക്കാന്‍ അനുമതി

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ആരംഭിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പഴയ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലാണ് 2016-17 വര്‍ഷത്തില്‍ ഐഐഎം ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. 2016 മുതല്‍ 2020 വരെ നാലുവര്‍ഷത്തേക്ക് ഇതിനുവേണ്ടി 61.90 കോടി രൂപ അനുവദിച്ചു. ഈവര്‍ഷം പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിന് 54 വിദ്യാര്‍ഥികളെയാണ് പ്രവേശിപ്പിക്കുന്നത്. നാലരവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം 120 ആയി വര്‍ധിപ്പിക്കാനാണു പദ്ധതി. കശ്മീര്‍ മേഖലയില്‍ അടുത്തവര്‍ഷം ഐഐഎം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജമ്മുകശ്മീരിനുവേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക വികസന പരിപാടി പ്രകാരമാണ് ഐഐഎമ്മിന് അനുമതി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക