|    Nov 19 Mon, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മുകശ്മീര്‍: മേയര്‍മാരെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം

Published : 2nd November 2018 | Posted By: kasim kzm

ജമ്മു: രഹസ്യ ബാലറ്റിലൂടെ ശ്രീനഗര്‍, ജമ്മു മേയര്‍മാരെയും പ്രാദേശിക നഗരസഭാ ചെയര്‍മാന്‍മാരെയും തിരഞ്ഞെടുക്കുന്നതിനു മുനിസിപ്പല്‍ നിയമങ്ങള്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു.
ഗവര്‍ണര്‍ സത്യപാല്‍ സിങിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ ജമ്മുകശ്മീര്‍ മുനിസിപ്പല്‍ നിയമ ബില്ല് (ഭേദഗതി) 2018 അംഗീകരിച്ചതായി ഔദ്യോഗിക വക്താവ് പറഞ്ഞു. മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, മുനിസിപ്പല്‍ കമ്മിറ്റികള്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍ എന്നിവരെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കുന്നതിന് നിയമ ഭേദഗതി അവസരമൊരുക്കുമെന്നു വക്താവ് വ്യക്തമാക്കി. ജമ്മുകശ്മീരിലെ നഗരസഭകളിലേക്കു നാലു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 16നാണ്് അവസാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss