ജമ്മുകശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി മംഗത് റാം ശര്‍മ അന്തരിച്ചു
Published : 4th November 2016 | Posted By: SMR
ജമ്മു: ജമ്മുകശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി മംഗത് റാം ശര്‍മ (85) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. മൃതദേഹം ഇന്ന് ശാസ്ത്രിനഗറില്‍ സംസ്കരിക്കുമെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് അറിയിച്ചു. ആറുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശര്‍മ സ്പീക്കര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. പിഡിപി -കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. 2006ല്‍ ഗുലാംനബി ആസാദ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയുമായി. ജമ്മുകശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രധാന പദവികളും വഹിച്ചു. ഗുലാംനബി ആസാദ് ശര്‍മയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.