|    Dec 17 Mon, 2018 6:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവം; എസ്ഡിപിഐ അപലപിച്ചു

Published : 24th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നാഷനല്‍ കോണ്‍ഫറന്‍സിന്റെയും കോ ണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ പിഡിപി അവകാശവാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നടപടിയെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ അപലപിച്ചു.
ഗവര്‍ണറുടെ നടപടി അധാര്‍മികമാണെന്നു ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. ബിജെപിയുടെ ആജ്ഞയ്ക്കനുസരിച്ചാണ് ഗവര്‍ണര്‍ പെരുമാറുന്നത്. കശ്മീരില്‍ ബിജെപിയെ മാറ്റിനിര്‍ത്തി സര്‍ക്കാ ര്‍ രൂപീകൃതമാവും എന്ന സ്ഥിതി എത്തിയപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ സഭ പിരിച്ചുവിട്ടത്.
വ്യത്യസ്ത നിലപാടുകളുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് സര്‍ക്കാ ര്‍ രൂപീകരണം സാധ്യമാവില്ലെന്നാണ് സഭ പിരിച്ചുവിടുന്നതിനു ഗവര്‍ണര്‍ കാരണം പറഞ്ഞത്. യാതൊരു ന്യായീകരണവുമില്ലാത്ത പ്രസ്താവനയാണത്. വ്യത്യസ്ത ആശയങ്ങളുള്ള പാര്‍ട്ടികള്‍ ഇതിനു മുമ്പും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇനിയും ഇത്തരം സഖ്യസര്‍ക്കാരുകള്‍ സാധ്യമാണ് എന്നതാണ് മുന്‍കാല അനുഭവങ്ങളില്‍ നിന്നു മനസ്സിലാവുന്നത്.
ബിജെപിയോടുള്ള ഗവര്‍ണറുടെ കടപ്പാടാണ് നടപടിയിലൂടെ വ്യക്തമായതെന്നും ഫൈസി പ്രസ്താവനയില്‍ പറഞ്ഞു. പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും സര്‍ക്കാരുണ്ടാക്കുന്നത് പാകിസ്താന്‍ നിര്‍ദേശപ്രകാരമാണെന്നു പറയുന്ന ബിജെപി നേതാവ് രാംമാധവ്, നേരത്തേയുണ്ടായിരുന്ന ബിജെപി-പിഡിപി കൂട്ടുകെട്ട് പാകിസ്താന്റെ ആജ്ഞയ്ക്കനുസരിച്ചായിരുന്നോ എന്നു വ്യക്തമാക്കണം. ജനാധിപത്യത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രിംകോടതിയെ സമീപിക്കേണ്ടത് അനിവാര്യമാണെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss