|    Oct 15 Mon, 2018 4:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: 56.7% പോളിങ്

Published : 10th October 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പോളിങ് 56.7 ശതമാനം. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഷലീന്‍ കബ്രയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീര്‍ താഴ്‌വരയില്‍ പോളിങ് 8.2 ശതമാനം മാത്രമാണ്. ജമ്മുവില്‍ 65 ശതമാനവും ലഡാക്കില്‍ 62 ശതമാനവും വോട്ട് രേഖപ്പെടുത്തി. കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളിലെ 49 വാര്‍ഡുകളില്‍ 45 എണ്ണത്തിലും വോട്ട് ചെയ്യാന്‍ ആരുമെത്തിയില്ല. 79 നഗരസഭകളിലേക്കായി നാലു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് പ്രധാന പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും വിട്ടുനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസം സായുധസംഘങ്ങളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss