|    Dec 17 Mon, 2018 9:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് സായുധര്‍ കൊല്ലപ്പെട്

Published : 24th November 2018 | Posted By: kasim kzm

ടുശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറു സായുധര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബിജ്‌ഭെഗ്ര പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മരിച്ചവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍, ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്നാണ് സൈന്യം പറയുന്നത്. മരിച്ചവരിലൊരാള്‍ റൈസിങ് കശ്മീര്‍ ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന ഷുജാഅത് ബുഖാരി കൊലപാതകക്കേസിലെ പ്രതിയാണെന്നും റിപോര്‍ട്ടുകളുണ്ട്.
ബിജ്‌ഭെഗ്ര അര്‍വാനി സ്വദേശി ആസാദ് അഹ്മദ് മാലിക്, ഉനൈസ് ശാഫി, വാഗമ സ്വദേശി ആതിഫ് നജാര്‍, അനന്തനാഗ് പുഷ്‌വാര സ്വദേശി ബാസിത് ഇഷ്തിയാഖ്, പുല്‍വാമയില്‍ നിന്നുള്ള ഫിര്‍ദൗസ് അഹ്മദ്, അവന്തിപോര കവ്‌നിയില്‍ നിന്നുള്ള ഷാഹിദ് ബഷീര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. പോലിസ് രേഖകള്‍പ്രകാരം ഉനൈസ് ഷാഫിയും ബാസിത് ഇഷ്തിയാഖും ഹിസ്ബ് പ്രവര്‍ത്തകരാണ്. അനന്തനാഗിലെ സംഘടനയുടെ നേതാവാണ് ഉനൈസെന്നും പോലിസ് പറയുന്നു. മറ്റുള്ളവര്‍ ലശ്കര്‍ പ്രവര്‍ത്തകരാണ്.
കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss